കുവൈത്ത്: കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ മേലെ ചൊവ്വ പുത്തൻ പുരയിൽ അനൂപ് ആണ് മരിച്ചത്. കുവൈത്തിൽ എയർകണ്ടീഷൻ ടെക്‌നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. ഈ മാസം 10 മുതൽ അദാൻ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്നു അനൂപ്. അഛൻ പരേതനായ കരുണാകരൻ, അമ്മ പുത്തൻപുരയിൽ ലീല, ഭാര്യ ജിഷ, മക്കൾ : പൂജ, അശ്വതി. 

സൗദി അറേബ്യയില്‍ ഇനി ചാട്ടവാറടി ശിക്ഷയില്ല; കോടതികള്‍ക്ക് അറിയിപ്പ്

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 800 ലേക്ക് അടുക്കുകയാണ്. അതേ സമയം വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തോളമായി. വന്ദേഭാരത് ദൗത്യത്തിന്‍റെ ദൗത്യത്തിലൂടെ ഗള്‍ഫില്‍ നിന്ന് നിരവധി മലയാളികളാണ് നാട്ടിലേക്കെത്തിയത്. ഇന്നുമാത്രം ദൗത്യത്തിന്‍റെ ഭാഗമായി ആറ് വിമാനങ്ങളാണ് കേരളത്തിലെത്തുന്നത്. 

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കുവൈത്ത് പാര്‍ലമെന്‍റ് അംഗം