വെള്ളിയാഴ്ച രാവിലെ സുഹൃത്തിനെ പ്രഭാത ഭക്ഷണം വാങ്ങാന്‍ അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. സുഹൃത്ത് തിരികെ വരുമ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

റിയാദ്: കൊവിഡ് ബാധിച്ചെന്ന് ഭയന്ന് മലയാളി വധ്യവയസ്‌കന്‍ സൗദി അറേബ്യയില്‍ ജീവനൊടുക്കി. ഹഫര്‍ അല്‍ബാത്വിനിലെ താമസസ്ഥലത്താണ് കൊല്ലം തേവലക്കര സ്വദേശി ഗോപാല കൃഷ്ണനെ (55) തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുറച്ച് ദിവസമായി ഇദ്ദേഹത്തിന് നല്ല പനിയുണ്ടായിരുന്നു. ഇതുമൂലം മാനസിക വിഷമത്തിലായിരുന്നു.

വെള്ളിയാഴ്ച രാവിലെ സുഹൃത്തിനെ പ്രഭാത ഭക്ഷണം വാങ്ങാന്‍ അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. സുഹൃത്ത് തിരികെ വരുമ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. പൊലീസെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ച് മൃതദേഹം ഹഫറിലെ കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 30 വര്‍ഷമായി ഇദ്ദേഹം ഇവിടെ കുടിവെള്ളവിതരണം നടത്തുന്ന വാഹനം ഓടിക്കുകയായിരുന്നു.

ഭാര്യ: സീമ, മക്കള്‍: ആദിത്യന്‍, അര്‍ച്ചന. ബന്ധുക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വളന്റിയര്‍മാരായ ഷിനുഖാന്‍ പന്തളം, നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി തുടങ്ങിയവര്‍ മരണാനന്തര രേഖകള്‍ തയാറാക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും രംഗത്തുണ്ട്.

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍