റിയാദ്: പനിയും ശ്വാസതടസ്സവും മൂലം രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ ദമ്മാമില്‍ മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി നാലകത്ത് കല്ലേപറമ്പില്‍ ഹംസയുടെ മകന്‍ അഷ്റഫ് (57) ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലാണ് മരിച്ചത്. കെ.എം.സി.സിയുടെയും ദമ്മാം ഇസ്ലാമിക് സെന്ററിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.

35 വര്‍ഷമായി ദമ്മാമില്‍ ജോലി ചെയ്യുന്നു. മൂന്നു വര്‍ഷം മുമ്പാണ് അവസാനം നാട്ടില്‍ പോയി വന്നത്. ഭാര്യ: ഷക്കീല. മക്കള്‍: അജ്മല്‍ (22), ഷിബില്‍ (20), ഷെയ്മ (18). മാതാവ്: നഫീസ. സഹോദരങ്ങള്‍: നാസര്‍, ഷെരീഫ് (ഇരുവരും ദുബൈ), യഹ്യ, ഫയാസ് (ഇരുവും ദമ്മാം), ഷമീറ.
പ്രവാസി മലയാളി വനിതയെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഖത്തറില്‍ അച്ഛനും മകനും മുങ്ങി മരിച്ചു