മക്കയിലെ താമസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. സ്വകാര്യ ഉംറ ഗ്രൂപ്പായ സഹാറയിലാണ് ഇദ്ദേഹം എത്തിയത്.
റിയാദ്: ഉംറ നിർവഹിക്കുന്നതിനു വേണ്ടി സ്വകാര്യ ഗ്രൂപ്പിൽ എത്തിയ മലപ്പുറം അരീക്കോട് സ്വദേശി മക്കയിൽ നിര്യാതനായി. അരീക്കോട് പുവ്വത്തിക്കൽ സ്വദേശി പൂവൻചേരി കമ്മുക്കുട്ടി (65) ആണ് മരിച്ചത്. മക്കയിലെ താമസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. സ്വകാര്യ ഉംറ ഗ്രൂപ്പായ സഹാറയിലാണ് ഇദ്ദേഹം എത്തിയത്. മയ്യിത്ത് മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Read More - പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിൽനിന്ന് ഉംറ വിസയിൽ മക്കയിലെത്തിയ മറ്റൊരു മലയാളി മരണപ്പെട്ടിരുന്നു. മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹല്ലിൽ വൈദ്യർ പടിയിൽ താമസിക്കുന്ന മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി (63) ആണ് മരിച്ചത്. ഭാര്യയോടൊപ്പം ഉംറക്ക് എത്തിയതായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബർ 30ന് ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും.
നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരിച്ചു. കാസർകോട് നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം മൗലാകില്ലാത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞി (57) തിങ്കളാഴ്ച രാവിലെ റിയാദ് അൽഈമാൻ ആശുപത്രിയിലാണ് മരിച്ചത്.
Read More - സൗദിയില്‍ രണ്ടാഴ്ച മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ സഹായം തേടി മാതാവ്
ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: പരേതനായ ഫരീദ്കുഞ്ഞി, മാതാവ്: പരേതയനായ കദീജ. ഭാര്യ: സുബൈദ, മക്കൾ: ഷഹദിയ, ഷംന, ഷാമില. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ ബന്ധു ഹാരിസിനെ സഹായിക്കാൻ കെ.എം.സി.സി കാസർകോട് ജില്ലാ ഭാരവാഹികളായ ടി.എ.ബി. അഷ്‌റഫ്, ഫസലുറഹ്‌മാൻ പടന്ന, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ മഞ്ചേരി എന്നിവർ രംഗത്തുണ്ട്.
