മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി മരണം സംഭവിക്കുകയുമായിരുന്നു.

റിയാദ്: മലയാളി ഉംറ തീർത്ഥാടക മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ ആയിശ (56) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി മരണം സംഭവിക്കുകയുമായിരുന്നു. മക്കള്‍: അന്‍സാര്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ്, സുഫൈറ, റസീന. മരുമക്കള്‍: അക്ബര്‍, ഫൈസല്‍, ശിബില ശിബിന്‍. മയ്യിത്ത് മക്കയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

മലയാളി ഉംറ തീർത്ഥാടകൻ സൗദി അറേബ്യയില്‍ ശ്വാസതടസം മൂലം മരിച്ചു

അതേസമയം ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മറ്റൊരു മലയാളിയും ജിദ്ദയിലേക്കുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വെച്ച് മരണപ്പെട്ടു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജങ്ഷനില്‍ മദീന പാലസില്‍ അഹമ്മദ് കോയയാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കായി ചൊവ്വാഴ്ച രാവിലെ കായംകുളത്ത് നിന്ന് പുറപ്പെട്ട് കുവൈത്തില്‍ എത്തി അവിടെനിന്ന് ഇഹ്‌റാം കെട്ടി മക്കയിലേക്ക് പോകുമ്പോള്‍ ജിദ്ദയില്‍ എത്തും മുമ്പ് വിമാനത്തില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും. മലയാളത്തില്‍ ഒന്നിലേറെ കവിത സമാഹാരങ്ങള്‍ രചിച്ചയാളാണ് അഹമ്മദ് കോയ. പിതാവ്: കാസിം കുഞ്ഞ്, മാതാവ്: ഫാത്തിമ. ഭാര്യ: സീനത്ത് ബിവി, മക്കള്‍: ഇനാസ്, ജാസിം, ഹസീന, ജസീന.

പ്രവാസി മലയാളിയടക്കം രണ്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചു

കുവൈത്തില്‍ ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിന അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്‍തു.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യ ചെയ്‍തയാള്‍ ഇന്ത്യന്‍ പൗരനാണെന്ന വിവരം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.