റെസ്റ്റോറൻറുകൾ, റീട്ടെയിൽ സ്റ്റോറുകൾ, പൂന്തോട്ടങ്ങൾ എന്നിവയുൾപ്പെടെ വ്യത്യസ്തമായ വിനോദസഞ്ചാര അനുഭവങ്ങൾ ഉൾപ്പെടെ കടലിനഭിമുഖമായി 190 ആഡംബര അപ്പാർട്ടുമെൻറുകൾ ഉൾപ്പെടുന്നതാണ് ഈ കെട്ടിടം.

റിയാദ്: നിയോമിൽ ഗോൾഫ് പ്രേമികളുടെ ഒത്തുച്ചേരലിനായി ‘കിദോരി’ എന്ന ഉപനഗര നിർമാണ പദ്ധതി നിയോം ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു. അഖബ ഉൾക്കടലിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ തീരദേശ കുന്നുകൾക്കിടയിലാണ് ഇത് നടപ്പാക്കുന്നത്. ചുറ്റുപാടുമുള്ള പ്രകൃതിദൃശ്യങ്ങളുമായി ഒത്തുചേരുന്ന വിധത്തിൽ അതുല്യമായ വാസ്തുവിദ്യാ ഡിസൈനുകൾ, ആഢംബര ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, മികച്ച താമസ, കായിക, വിനോദ സൗകര്യങ്ങൾ എന്നിവയിലൂടെ ‘കിദോരി’ അസാധാരണമായ ജീവിതാനുഭവങ്ങൾ നൽകും.
പുതിയ ലക്ഷ്യസ്ഥാനത്തിെൻറ മധ്യത്തിൽ ബീച്ചിന് മുന്നിൽ മികച്ച എൻജിനീയറിങ് നവീകരണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ഐക്കണിക് കെട്ടിടമുണ്ടാകും. 

റെസ്റ്റോറൻറുകൾ, റീട്ടെയിൽ സ്റ്റോറുകൾ, പൂന്തോട്ടങ്ങൾ എന്നിവയുൾപ്പെടെ വ്യത്യസ്തമായ വിനോദസഞ്ചാര അനുഭവങ്ങൾ ഉൾപ്പെടെ കടലിനഭിമുഖമായി 190 ആഡംബര അപ്പാർട്ടുമെൻറുകൾ ഉൾപ്പെടുന്നതാണ് ഈ കെട്ടിടം. പുതിയ ലക്ഷ്യസ്ഥാനത്ത് ലോകോത്തര ഗോൾഫ് കോഴ്സും ആധുനികവും വികസിതവുമായ അന്തരീക്ഷത്തിൽ സന്ദർശകർക്കും താമസക്കാർക്കും ആരോഗ്യകരമായ ജീവിതശൈലി വർധിപ്പിക്കുന്ന വിനോദ അനുഭവങ്ങളുടെ ഒരു ശ്രേണിയും ഉൾപ്പെടുന്നു.

Read Also - നെഞ്ചുവേദനയും രക്തസ്രാവവും; ആംബുലൻസ് വിളിച്ചതോടെ സംഗതി പുറത്തായി, വീട്ടിൽ പരിശോധന, ചവറ്റുകുട്ടയിൽ മൃതദേഹം

18 ദ്വാരങ്ങളുള്ള കിദോരി ഗോൾഫ് കോഴ്‌സ് താഴ്ന്ന കുന്നുകളിലും ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്നു. നൂതനമായ രൂപകൽപന, അതിശയകരമായ തീരദേശ കാഴ്ചകൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയാൽ വേർതിരിച്ചറിയുന്നതിന് പുറമേ എല്ലാ തലങ്ങളിലുമുള്ള ഗോൾഫ് മത്സരങ്ങൾ നടത്തുന്നതിനുള്ള ഒരു പ്രധാന സ്ഥലമായിരിക്കും ഇത്. ഗോൾഫ് ക്ലബ്ബ് കളിക്കാർക്ക് വിശിഷ്ടമായ ആതിഥ്യം നൽകും. സ്ഥലത്തെ ഗോൾഫ് അക്കാദമി പരമ്പരാഗത പ്രഫഷനൽ പരിശീലന സേവനങ്ങൾ നൽകും. ഇ-സ്‌പോർട്‌സ് രംഗത്ത് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരിക്കും പരിശീലനം നൽകുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...