അഞ്ച് ദിവസത്തിനിടെ 461 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് ദിവസത്തിനിടെ 505 നിയമലംഘകരെ നാടുകടത്തി. ജനുവരി 19 മുതൽ 23 വരെ നീണ്ട 24 സുരക്ഷാ പരിശോധനകളിൽ 461 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 505 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരം രാജ്യവ്യാപകമായി സുരക്ഷ നിലനിർത്തുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ക്യാമ്പയിനുകൾ തുടരുന്നത്.

Read Also -  പെട്രോൾ, ഡീസൽ വില വർധിച്ചു; യുഎഇയിൽ പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

അതേസമയം കുവൈത്തില്‍ മദ്യനിര്‍മ്മാണവും വില്‍പ്പനയും നടത്തിയ പ്രവാസിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ര​ഹ​സ്യ​ വി​വ​രം ലഭിച്ചതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മ​ദ്യം, മദ്യ നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, പ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ൾ എന്നിവ പിടിച്ചെടുത്തു. പ്രതിയെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ പി​ടി​കൂ​ടാ​നാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പി​ടി​ച്ചെ​ടു​ത്ത മ​ദ്യവും മറ്റ് തെളിവുകളും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം