Asianet News MalayalamAsianet News Malayalam

കര്‍ശന പരിശോധന; വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 4,295 പേര്‍ അറസ്റ്റിലായതായി കണക്കുകള്‍

ട്രാഫിക് പൊലീസ് അറസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്നവരുടെ എണ്ണം 2,356 ആയി.

kuwait police arrested 4295 Wanted Individuals in 10 Months
Author
First Published Nov 11, 2023, 2:31 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വർഷം ആദ്യ പത്ത് മാസത്തിനുള്ളിൽ വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 4,295 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് റെസ്‌ക്യൂ പൊലീസ് പട്രോൾസ് കണക്കുകള്‍ പുറത്ത് വിട്ടു. 

ട്രാഫിക് പൊലീസ് അറസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്നവരുടെ എണ്ണം 2,356 ആയി. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസ്‌ക്യൂ പൊലീസ് നടത്തിയ സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകളില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതേ കാലയളവിൽ 1,939 ആയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Read Also -  അടിച്ചു മോനേ; നമ്പറുകള്‍ തെരഞ്ഞെടുത്ത രീതി മനോജിന് വന്‍ ഭാഗ്യം കൊണ്ടുവന്നു, സമ്മാനമായി ലഭിച്ചത് 17 ലക്ഷം

രക്തം കണ്ടെതോടെ സംശയം; പരിശോധനയില്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴെ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത 

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ താഴെ നിന്ന് പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. 1987ല്‍ ജനിച്ച പ്രവാസിയുടെ മൃതദേഹം പരിശോധനകള്‍ക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചു. സാൽമിയയിലെ അപ്പാർട്ട്‌മെന്റിന്റെ ഏഴാം നിലയിൽ നിന്ന് പ്രവാസി വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് വ്യക്തമല്ല. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ആഭ്യന്തര മന്ത്രാലയത്തിന് മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കുന്നത്.

സാൽമിയ ബ്ലോക്ക് 11ല്‍ ഗ്യാസ് സ്റ്റേഷന് പിന്നിൽ രക്തം കണ്ടെതോടെയാണ് സംശയങ്ങള്‍ തോന്നിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണസാൽമിയ ബ്ലോക്ക് 11ല്‍ ഗ്യാസ് സ്റ്റേഷന് പിന്നിൽ രക്തം കണ്ടെതോടെയാണ് സംശയങ്ങള്‍ തോന്നിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ ഒരു ശബ്‍ദം കേട്ടതായി സൂചിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന് സമീപം മരിച്ച നിലയിലുള്ള പ്രവാസിയെ കണ്ടെത്തുകയായിരുന്നു.  പ്രവാസിയുടെ വീട്ടില്‍ നിന്ന് കത്തിയും പൊട്ടിയ ചില്ലും കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Read Also -  ഒറ്റ വിസയിൽ എല്ലാ ​ഗൾഫ് രാജ്യങ്ങളും ചുറ്റി കാണാം; വരുന്നൂ ഏകീകൃത ടൂറിസ്റ്റ് വിസ, അം​ഗീകാരം നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

Follow Us:
Download App:
  • android
  • ios