Asianet News MalayalamAsianet News Malayalam

മേനി പറഞ്ഞ് കുടിച്ചത് മുന്തിയ ഇംപോർട്ടട് മദ്യം തന്നെയോ?കൊടും ചതിയുടെ 'നിർമാണ യൂണിറ്റ്', വലയിലായത് കുവൈത്തില്‍

ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ 100 കുപ്പി വിദേശമദ്യം, പ്രാദേശികമായി നിർമ്മിച്ച 1000 കുപ്പി മദ്യം, മദ്യം നിറച്ച ബാരലുകൾ, മദ്യനിർമ്മാണത്തിനുള്ള ഉപകരണം എന്നിവ കണ്ടെത്തി.

kuwait police raided liquor manufacturing factory
Author
First Published Nov 9, 2023, 6:19 PM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫഹാഹീൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ നടത്തിയ റെയ്ഡിൽ അപ്പാർട്ട്മെന്റിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന മദ്യനിർമ്മാണശാല കണ്ടെത്തി. ഫഹാഹീൽ പ്രദേശത്തെ അനധികൃത മദ്യനിർമ്മാണശാലയാണ് പരിശോധനയിൽ കണ്ടെത്തിയത്. മദ്യനിർമ്മാണത്തിന് ഈ അപ്പാർട്ട്മെന്റ് ഉപയോ​ഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ 100 കുപ്പി വിദേശമദ്യം, പ്രാദേശികമായി നിർമ്മിച്ച 1000 കുപ്പി മദ്യം, മദ്യം നിറച്ച ബാരലുകൾ, മദ്യനിർമ്മാണത്തിനുള്ള ഉപകരണം എന്നിവ കണ്ടെത്തി. നാല് പ്രവാസികളെയും ഇവിടെ നിന്ന് പിടികൂടി. പ്രവാസികൾ കുറ്റം സമ്മതിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കാലി കുപ്പികൾ ഇറക്കുമതി ചെയ്യുകയും ഇവയിൽ മദ്യം നിറച്ച് വിദേശമദ്യമെന്ന പേരിൽ വിൽപ്പന നടത്തുകയും ചെയ്തതായി ഇവർ സമ്മതിച്ചു. നാല് പ്രവാസികളെയും പിടിച്ചെടുത്ത മദ്യവും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Read Also -  ഒറ്റ വിസയിൽ എല്ലാ ​ഗൾഫ് രാജ്യങ്ങളും ചുറ്റി കാണാം; വരുന്നൂ ഏകീകൃത ടൂറിസ്റ്റ് വിസ, അം​ഗീകാരം നൽകി

വ്യാപക പരിശോധന; ശ്രദ്ധിച്ചില്ലെങ്കിൽ 'പണികിട്ടും', ഒരാഴ്ചക്കിടെ 23,503 ട്രാഫിക് നിയമലംഘനങ്ങൾ 

കുവൈത്ത്: കുവൈത്തിൽ ​ഗതാ​ഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന. ഒക്ടോബർ 28 മുതൽ ഒരാഴ്ച നടത്തിയ കർശന പരിശോധനകളിൽ 23,503 ​ഗതാ​ഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

79 നിയമലംഘകരെ പ്രോസിക്യൂഷന് കൈമാറി. ഇതിൽ 25 പേർ പ്രായപൂർത്തിയാകാത്തവരാണ്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് ഇവരെ പിടികൂടിയത്. മറ്റ് 54 പേർ ​ഗുരുതര ​ഗതാ​ഗത നിയമലംഘനങ്ങൾ നടത്തിയവരാണ്. ഇതിന് പുറമെ 120 വാ​ഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. 78 പിടികിട്ടാപ്പുള്ളികൾ, 12 താമസനിയമലംഘകർ എന്നിവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios