കുവൈറ്റിലെ ജനസംഖ്യ വളർച്ചാ നിരക്ക് 2.12 ശതമാനം ആണ്. ഇത് ലോകത്തിൽ 52-ാം സ്ഥാനത്താണ്. ലോക ജനസംഖ്യയുടെ 0.06% മാത്രമാണ് കുവൈറ്റിലെ ജനസംഖ്യ.
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ജനസംഖ്യയില്‍ പ്രകടമായ വര്‍ധന. ജനസംഖ്യ 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഓരോ അഞ്ച് മിനിറ്റിലും ഒരാൾ വീതം കുവൈത്തിലെ ജനസംഖ്യ വർധിക്കുന്നതായി ലോക ജനസംഖ്യ റിവ്യൂ റിപ്പോര്‍ട്ട് 2025 വ്യക്തമാക്കുന്നു. രാജ്യത്തെ ജനസംഖ്യാ മാറ്റത്തിൻ്റെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
കുവൈറ്റിലെ ജനസംഖ്യ വളർച്ചാ നിരക്ക് 2.12 ശതമാനം ആണ്. ഇത് ലോകത്തിൽ 52-ാം സ്ഥാനത്താണ്. ലോക ജനസംഖ്യയുടെ 0.06% മാത്രമാണ് കുവൈറ്റിലെ ജനസംഖ്യ. രാജ്യത്തിന്റെ വിസ്തീർണ്ണം അനുസരിച്ച് 157-ാം സ്ഥാനത്താണ് കുവൈറ്റ്. ഇവിടുത്തെ ജനസാന്ദ്രത 237 പേർ/ചതുരശ്ര കിലോമീറ്റർ ആണ്. ഇത് ലോകത്തിൽ 50-ാം സ്ഥാനത്താണ്. 2024 അവസാനത്തോടെ, കുവൈറ്റിലെ ആകെ ജനസംഖ്യയിൽ 69 ശതമാനം പേർ പ്രവാസികളാണ്. ഇതിൽ 1.1 ദശലക്ഷം പേർ അറബ് രാജ്യങ്ങളിൽ നിന്നുള്ളവരും 1.4 ദശലക്ഷം പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികൾ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
read also: ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിന്റെ ആകാശത്തെ വിസ്മയിപ്പിച്ച് ഡ്രോൺ ഷോ
ഏകദേശം ഓരോ 10 മിനിറ്റിലും ഒരു ജനനമുണ്ട്. ഓരോ 57 മിനിറ്റിലും ഒരു മരണവും സംഭവിക്കുന്നു. എല്ലാ രാജ്യങ്ങളുടെയും കാര്യത്തിലെന്നപോലെ, കുവൈത്തിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ്റെ ഡാറ്റാബേസിന് പുറമെ യുഎൻ, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് എന്നിവയുൾപ്പെടെ നിരവധി ഔദ്യോഗിക സ്ഥാപനങ്ങളുടെ ഡാറ്റാബേസിൽ നിന്നാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
