ചികിത്സാ പിഴവിനെ തുടർന്ന് ഡോക്ടർക്ക് ആറ് മാസം തടവും ഒരു ലക്ഷം ദിനാർ പിഴയും വിധിച്ച് കോടതി. ചികിത്സയിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നതിൽ പരാജയപ്പെടുകയും രോഗിക്ക് ഗുരുതരമായ ദോഷമുണ്ടാക്കുകയും ചെയ്ത കേസിലാണ് ഡോക്ടർക്ക് ആറ് മാസം തടവും  പിഴയും വിധിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഡോക്ടർക്ക് ആറ് മാസം തടവും 100,000 കുവൈത്ത് ദിനാര്‍ പിഴയും വിധിച്ച് കോടതി. കുവൈത്ത് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ചികിത്സയിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നതിൽ പരാജയപ്പെടുകയും രോഗിക്ക് ഗുരുതരമായ ദോഷമുണ്ടാക്കുകയും ചെയ്ത കേസിലാണ് ഗൈനക്കോളജിസ്റ്റിന് ആറ് മാസം തടവും ഒരു ലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ചത്. പ്രതിയായ ഡോക്ടർ അലംഭാവം കാണിച്ചെന്നും തെറ്റായ രോഗനിർണയം നടത്തുകയും ശരിയായ ചികിത്സ നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്തെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുള്ള അൽ-സനദ് കോടതിയിൽ തെളിയിച്ചു.