നിയമനടപടികളുടെ ഭാഗമായാണ് കാറുകള്‍ ലേലം ചെയ്യുന്നത്
ദോഹ: ഖത്തറിൽ ആഡംബര, സൂപ്പർ കാറുകളുടെ ലേലവുമായി സുപ്രീം ജുഡീഷ്യറി കൗൺസിലും പബ്ലിക് പ്രോസിക്യൂഷനും. നിയമനടപടികളുടെ ഭാഗമായി സുപ്രീം ജുഡീഷ്യറി കൗൺസിലും പബ്ലിക് പ്രോസിക്യൂഷനും പിടിച്ചെടുത്ത വാഹനങ്ങൾക്കായി നടത്തുന്ന സംയുക്ത ലേലം മസാദത് (Mzadat) ആപ് വഴി ഓൺലൈനായി ബുധനാഴ്ച വൈകീട്ട് നാല് മുതൽ ഏഴുവരെ നടക്കും.
ലേലത്തിൽ അഞ്ച് ആഡംബര കാറുകളും ഉൾപ്പെടുന്നു. ലംബോർഗിനി ഉറുസ്, ബെന്റ്ലി മുസാൻ, മെഴ്സിഡസ്-എ.എം.ജി ജി.ടി 63, ലെക്സസ് എൽ.എക്സ് 570, ഓഡി ആർ.എസ് ക്യു 8 എന്നീ കാറുകളാണ് ലേലത്തിനുള്ളത്. ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ‘മസാദത്’ ആപ് ലഭ്യമാണ്.