പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. സൗദി ജയിലിലെ ആശുപത്രി ജീവനക്കാരനായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 

റിയാദ്: സൗദി ജയിലിലെ ആശുപത്രി ജീവനക്കാരനായ മലയാളി മരിച്ചു. കോട്ടയം താഴുത്തല സ്വദേശി പുത്തന്‍ വീട് ജോം ഫ്രാന്‍സിസ് (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് അൽ ഹൈർ ജയിലിലെ ക്ലിനിക്കിലായിരുന്നു ജോലി. വിവാഹിതനാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫ്രാന്‍സിസ് മൈക്കിൾ, എലിസബത്ത് ഫ്രാൻസിസ് എന്നിവരാണ് മാതാപിതാക്കൾ. സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.