തൊഴിൽ വിസയിൽ സൗദിയിലെത്തിയ ഇയാൾ 10 വർഷമായി നാട്ടിൽ പോയിട്ടില്ലായിരുന്നു. ഇപ്പോൾ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് അന്ത്യം സംഭവിച്ചത്.
റിയാദ്: ഒരു പതിറ്റാണ്ടിന് ശേഷം സൗദി അറേബ്യയിൽനിന്ന് നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി മരിച്ചു. ഉത്തര്‍പ്രദേശ് മുസാഫർനഗർ സ്വദേശി മുഹമ്മദ് മുബീൻ (62) ആണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ദവാദ്മിയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
തൊഴിൽ വിസയിൽ സൗദിയിലെത്തിയ ഇയാൾ 10 വർഷമായി നാട്ടിൽ പോയിട്ടില്ലായിരുന്നു. ഇപ്പോൾ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ - സൗദ. മക്കൾ - മുഹമ്മദ് മോയിൻ, മുഹമ്മദ് സൽമാൻ, ഷബ്നൂർ, അമിർ ഖാൻ, മുഹമ്മദ് ഉമർ. സാമൂഹിക പ്രവർത്തകരായ നിഹ്മത്തുല്ല, ഹുസൈൻ അലി ദവാദ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച ദവാദ്മിയിൽ തന്നെ ഖബറടക്കി.
Read also: യുഎഇയിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി; രണ്ട് പേര്‍ക്ക് പരിക്ക്
ലോഡ് ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെ ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു
റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽ മണൽ ലോഡ് കയറ്റിയ ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ലോഡ് ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് കൂറ്റൻ ടിപ്പർ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞത്. സംഭവ സമയത്ത് കാറിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. അപകടത്തിൽ കാർ നിശ്ശേഷം തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read also: വിട്ടുവീഴ്ചയില്ല; ഭാര്യയെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന് കുടുംബം കോടതിയില്‍
