Asianet News MalayalamAsianet News Malayalam

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവാസി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചു

ആറ് വർഷമായി റിയാദിലുള്ള ഹസ്സൻ ഫാറൂഖ് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. 

Indian expatriate died in Saudi Arabia due to cardiac arrest
Author
First Published Sep 27, 2022, 10:33 PM IST

റിയാദ്: തമിഴ്നാട് സ്വദേശിയായ പ്രവാസി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട് തഞ്ചാവൂർ മൈലാടുതുറൈ സ്വദേശി ഹസ്സൻ ഫാറൂഖ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹയാത്ത് നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആറ് വർഷമായി റിയാദിലുള്ള ഹസ്സൻ ഫാറൂഖ് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. 

മലയാളികളുമായും വിവിധ മലയാളി സംഘടനകളുമായി ബന്ധമുള്ള ഹസ്സൻ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. പിതാവ് - മുഹമ്മദ് റസൂൽ. മാതാവ് - മഹമൂദ ബീവി. ഭാര്യ - ബാനു. മകൻ - ഹാഷിം. ദമ്മാമിലുള്ള സഹോദരൻ തമീമുൽ അൻസാരി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി റിയാദിൽ എത്തിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകരായ തോമസ് കുര്യൻ, കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ തുടങ്ങിയവർ നടപടികള്‍ക്കായി രംഗത്തുണ്ട്.

Read also: പ്രവാസി മലയാളിയടക്കം രണ്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചു

പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിന അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്‍തു.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യ ചെയ്‍തയാള്‍ ഇന്ത്യന്‍ പൗരനാണെന്ന വിവരം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read also: വിമാനത്താവളത്തിലേക്കും തിരിച്ചും സ്വന്തം കാറില്‍ ടാക്‌സി സേവനം; 60 പ്രവാസികളെ നാടുകടത്തും

Follow Us:
Download App:
  • android
  • ios