സ്ട്രോക് വന്നതിനെ തുടർന്ന് മസ്‌കറ്റിലെ ഖോല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മസ്കറ്റ്: പ്രശസ്ത സംഗീതജ്ഞൻ മാളിയക്കൽ ജലീലിന്‍റെ മകൻ മുഹമ്മദ് ഷാജഹാൻ (ഷാജി) (50) കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി. മസ്കത്തിലെ അറിയപ്പെടുന്ന കീ ബോർഡ് ആർട്ടിസ്റ്റായിരുന്നു.
രണ്ട് മാസം മുമ്പ് സ്ട്രോക് വന്നതിനെ തുടർന്ന് മസ്‌കറ്റിലെ ഖോല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഭേദമാകാത്തതിനെ തുടർന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഖബറടക്കം അയ്യലത്ത് പള്ളി ഖബറിസ്ഥാനിൽ. ഉമ്മ ആയിശാ ജലീൽ. ഭാര്യ രേഷ്മാ ഷേഖ്. മക്കൾ രെയ്ഹാൻ ഷാജി, അയാൻ ഷാജി. സഹോദരങ്ങൾ ലാമിയാ റജീസ്, റമീൻ ജലീൽ.


