പ്രവാസി മലയാളിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഇസ്കിയില്‍ ഓട്ടോ ഗാരേജിൽ പ്രവർത്തിച്ചു വരികയായിരുന്നു.
മസ്കറ്റ്: പ്രവാസി മലയാളിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ എടക്കാട് കെഇയുപി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ- നിർമല ദമ്പതികളുടെ മകൻ ജിജേഷ് (49) ആണ് മരിച്ചത്.
താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഇസ്കിയില്‍ ഓട്ടോ ഗാരേജിൽ പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: ദിഷിന. മകൾ: തന്മയ. സഹോദരങ്ങൾ: നിജേഷ്, ഷിജേഷ്.


