മക്കയിലെത്തി ഉംറ നിർവഹിച്ചു കഴിഞ്ഞു വ്യാഴാഴ്ച്ച  വൈകുന്നേരം ഹറമിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. 

റിയാദ്: കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞു വീണ് മരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ മക്കയിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (64) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് ഇവർ ഹജ്ജിനായി ബന്ധുക്കളോടൊപ്പം മക്കയിലെത്തിയത്. 

മക്കയിലെത്തി ഉംറ നിർവഹിച്ചു കഴിഞ്ഞു വ്യാഴാഴ്ച്ച വൈകുന്നേരം ഹറമിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പിതാവ് - അബ്ദുട്ടി, മാതാവ് - അയിഷ, ഭർത്താവ് - ബീരാൻ. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read also:  യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ലംഘിച്ചാല്‍ അരലക്ഷം ദിര്‍ഹം വരെ പിഴ

വിസ മാറാനായി ഒമാനിലെത്തിയ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: ദുബൈയില്‍ നിന്ന് വിസ മാറാനായി ഒമാനിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടകരിക്കകം രാജീവ് ഗാന്ധി നഗറിലെ സിബി (41) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്‍കത്ത് കെഎംസിസി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player