ഉംറ കഴിഞ്ഞ് തിരിച്ചുപോകാൻ വേണ്ടി ബസിൽ യാത്ര പുറപ്പെടാൻ തുടങ്ങവേയാണ് മരണം സംഭവിച്ചത്.

റിയാദ്: ഉംറക്ക് എത്തിയ മലയാളി വയോധിക മദീനയിൽ നിര്യാതയായി. വയനാട് പിണങ്ങോട് പുഴക്കൽ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസയാണ് (80) മരിച്ചത്. ജനുവരി 23ന് മകനും മരുമകളും ഉൾപ്പെടെയാണ് ഉംറക്ക് വന്നത്.

ഉംറ കഴിഞ്ഞ് തിരിച്ചുപോകാൻ വേണ്ടി ബസിൽ യാത്ര പുറപ്പെടാൻ തുടങ്ങവേയാണ് മരണം സംഭവിച്ചത്. മൃതദേഹം മദീനയിൽ ഖബറടക്കും. മക്കൾ. മുസ്തഫ, റംലത്ത്, പരേതനായ അബ്ദുൽ ഗഫൂർ, മൈമൂന, സാജിദ് ഫൈസി, നവാസ്. മരുമക്കൾ: സക്കീന തലപ്പുഴ, അന്ത്രു വീട്ടിക്കാമൂല, സാബിറ, മുസ്തഫ മാണ്ടാട്, ഷമീന ഈങ്ങാപുഴ, ഷഫീല പിണങ്ങോട്.

Read Also - സൗജന്യ ടിക്കറ്റ്, ഒറ്റ രാത്രിയിൽ കോടീശ്വരൻ! രാജീവിൻ്റെ തലവര മാറ്റിയത് നമ്പരുകൾ തെരഞ്ഞെടുത്തതിലെ ഈ പ്രത്യേകത

വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി; മലയാളി വയോധിക വിമാനത്തിൽ മരിച്ചു, മരണം ഉംറ കഴിഞ്ഞു മടങ്ങവെ

റിയാദ്: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി വയോധിക വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട ചാത്തന്‍തറ പാറേല്‍ വീട്ടില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ ഫാത്തിമ (77) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കു പോയ സൗദി എയര്‍ലന്‍സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു. 

ശ്വാസ തടസമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫവര്‍ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. കഴിഞ്ഞ മാസം 21ന് മുവ്വാറ്റുപുഴ അല്‍ ഫലാഹ് ഗ്രൂപ്പിനു കഴില്‍ സിബ്ഗത്തുള്ള തങ്ങളുടെ നേതൃത്വത്തിലെത്തിയ ഉംറ സംഘത്തിലെ അഗമായിരുന്നു. മക്ക, മദീന സന്ദര്‍ശനം കഴിഞ്ഞാണ് സംഘം മടങ്ങിയത്. കുടുംബാംഗങ്ങള്‍ ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ല. ശ്വാസ തടസം തോന്നിയ ഉടന്‍ വിമാനത്തില്‍ പ്രാഥമിക ശുശ്രൂക്ഷ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: സിയാദ്, ഷീജ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...