വിസിറ്റ് വിസയില്‍ മക്കളുടെ അടുത്തെത്തിയ മലയാളി സ്ത്രീയാണ് മരിച്ചത്. 

അബുദാബി: സന്ദര്‍ശക വിസയിൽ യുഎഇയിലെത്തിയ മലയാളി സ്ത്രീ മരിച്ചു. അടൂർ കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് (67) ആണ് അബുദാബിയിൽ മരിച്ചത്.

വിസിറ്റ് വിസയിൽ മക്കളുടെ അടുത്ത് എത്തിയതാണ് ഇവര്‍. മക്കൾ :ഷിയാസ് ,ഷെമീർ ,ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്. മൃതദേഹം അബുദാബി കെ.എം.സി.സി ലീഗൽ വിങ്ങിന്റ് നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. 

Read Also - ഖത്തറിലെ പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഹസൻ ചൗ​ഗ്ലെ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം