വ്യവസായി, സംഘാടകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സുപരിചിതനായ ഇദ്ദേഹം നിരവധി ഇന്ത്യൻ സ്‌കൂളുകളുടെയും യൂണിവേഴ്‌സിറ്റിയുടെയും സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ്.
ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ മുതിർന്ന ഇന്ത്യൻ ബിസിനസുകാരൻ ഹസന്‍ ചൗഗ്ലെ എന്ന ഹസന്‍ അബ്ദുല്‍ കരീം ചൗഗ്ലെ (74) നിര്യാതനായി. സ്വദേശമായ മഹാരാഷ്ട്രയിലെ രത്നഗിരിയിലായിരുന്നു അന്ത്യം.
ഖത്തറിൽ നിന്നും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയ ഹസൻ ചൗഗുളെ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ എംബസിയുടെ കീഴിലുള്ള നാല് അപെക്‌സ് ബോഡികളായ ഐസിബിഎഫ്, ഐസിസി, ഐഎസ്‌സി, ഐബിപിസി എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഡിപിഎസ് സ്കൂൾ സ്ഥാപക പ്രസിഡന്റ് ആയിരുന്നു. 1977ൽ ഖത്തറിൽ പ്രവാസിയായെത്തിയ ഇദ്ദേഹം വ്യവസായി, സംഘാടകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവാസി ഇന്ത്യക്കാർക്കിടയിൽ സുപരിചിതനായിരുന്നു. ഉറുദു കവികളുടെ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഒരു വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്.
Read Also - സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
2012ല്‍ ജയ്പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. 2011, 12, 13 വര്‍ഷങ്ങളിലെ 100 ശക്തരായ ഇന്ത്യന്‍ ബിസിനസുകാരില്‍ ഒരാളായി അറേബ്യന്‍ ബിസിനസ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. ഖത്തറിലെ നിരവധി ഇന്ത്യൻ സ്‌കൂളുകളുടെയും യൂണിവേഴ്‌സിറ്റിയുടെയും സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ചൗഗ്ലേ.
