ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനിൽ മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശി മുഹമ്മദ് ജസ്ബീര്‍ (33) ആണ് മസ്കത്ത് മൊബേലയില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
കുറിച്ചിയില്‍ ആയിഷാ മഹലിലെ ജലാലുദ്ധീന്‍ ഖദീജാ ദമ്പതികളുടെ മകനാണ്. നഫീസത്തുല്‍ സീബയാണ് ഭാര്യ. ഭാര്യയും മക്കളും മസ്കത്തിലേക്ക് വരാനൊരുങ്ങുന്ന ദിവസമാണ് ജസ്ബീര്‍ നിര്യാതനായത്.
Read Also - വിസിറ്റ് വിസയിൽ മക്കളുടെ അടുത്തെത്തിയ മലയാളി യുഎഇയിൽ മരിച്ചു
