കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ബോധപൂര്‍വം വാഹനം ഓടിച്ചിറക്കുന്ന ഇയാള്‍ക്ക് അല്‍പദൂരം മൂന്നോട്ട് പോയപ്പോള്‍ തന്നെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുന്നത് ദൃശ്യങ്ങളില്‍ കാണാം. 

മസ്‍കത്ത്: ഒമാനില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച് സാഹസിക അഭ്യാസം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കനത്ത മഴയില്‍ നിറഞ്ഞൊഴുകുകയായിരുന്ന വാദിയിലേക്കാണ് ഇയാള്‍ ബോധപൂര്‍വം വാഹനം ഓടിച്ച് ഇറക്കിയത്. സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനാണ് അധികൃതരുടെ നടപടി.

റുസ്‍തഖില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ബോധപൂര്‍വം വാഹനം ഓടിച്ചിറക്കുന്ന ഇയാള്‍ക്ക് അല്‍പദൂരം മൂന്നോട്ട് പോയപ്പോള്‍ തന്നെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രദേശത്തെ നാട്ടുകാര്‍ ഉടന്‍ തന്നെ രംഗത്തിറങ്ങുകയും യുവാവിനെ രക്ഷിക്കുകയും ചെയ്‍തു. വാഹനം പിന്നീട് റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Scroll to load tweet…

റുസ്‍തഖ് ഗവര്‍ണറേറ്റിലെ വാദി ബനീ ഗാഫിര്‍ ഏരിയയില്‍ വെള്ളക്കെട്ടിലേക്ക് വാഹനം ഓടിച്ചിറക്കിയ യുവാവിനെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്‍തുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. വാഹനം വെള്ളത്തില്‍ കുടുങ്ങുകയും ഇയാളെ നാട്ടുകാര്‍ രക്ഷിക്കുകയും ചെയ്‍തുവെന്നും ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Read also: അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒമാന്‍ അധികൃതര്‍

സൗദി അറേബ്യയുടെ തെക്കൻ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, രിജാല്‍ അല്‍മാ, നമാസ്, തരീബ്, തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്ത്, അല്‍അംവാഹ്, ബല്ലസ്മര്‍, ഹൈമ, ബല്ലഹ്മര്‍ തുടങ്ങിയ പ്രദേശളിലെല്ലാം മഴ തുടരുന്നു. 

അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയതാണ്. അബഹയുടെ വടക്ക് ഭാഗത്ത് ബനീ മാലിക് ഗ്രാമത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ റശൂദ് അല്‍ഹാരിസി പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

Scroll to load tweet…

Read also: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റിലായി

കുവൈത്തില്‍ വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു. ഫര്‍വാനിയ, ജലീബ് അല്‍ ശുയൂഖ് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് തീ പടര്‍ന്നുപിടിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.