മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അസ്ക്കർ മോൻ ആണ് മരിച്ചത്

ജിദ്ദ: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്ന് സ്വദേശി പനനിലത്ത് അബ്ദുല്ലക്കുട്ടിയുടെ മകൻ അസ്ക്കർ മോൻ ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ഐഎംസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബാബ് മക്കയിലുള്ള ഫ്ലവർ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ജസ്റയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം ഖബറടക്കുന്നതിനും മറ്റുമായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് രം​ഗത്തുണ്ട്.