Asianet News MalayalamAsianet News Malayalam

മോശം കാലാവസ്ഥ; സലാല വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകി

ചില വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്തു. 

many flights delayed at salalah airport due to adverse weather
Author
First Published Aug 19, 2024, 1:44 PM IST | Last Updated Aug 19, 2024, 1:44 PM IST

മസ്കറ്റ്: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒമാനിലെ സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി നിരവധി വിമാന സര്‍വീസുകള്‍ വൈകി. രാത്രി 9.55ന് മസ്കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സലാം എയര്‍ വിമാനം പുലര്‍ത്തെ 12.26ന് പുറപ്പെട്ടത്.

ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു. വിമാനങ്ങള്‍ വൈകി എത്തുന്നത് മൂലമാണ് അവ പുറപ്പെടാന്‍ താമസിച്ചത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം സ​ലാ​ല അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടി​നാ​ൽ സ​ലാ​ല​ക്കും മ​സ്‌​ക​ത്തി​നും ഇ​ട​യി​ലു​ള്ള ഷെ​ഡ്യൂ​ൾ ചെ​യ്ത എ​ല്ലാ വി​മാ​ന​ങ്ങ​ളും കാ​ല​താ​മ​സം നേ​രി​ട്ട​താ​യും ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും ഒ​മാ​ൻ എ​യ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read Also - സ്വർണവിലയിൽ വൻ കുതിപ്പ്; ബഹ്റൈനിൽ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

സലാലയിലേക്കുള്ള നിരവധി വിമാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂലം സ​ലാ​ല അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ർ​വീസു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടത് കാരണം സ​ലാ​ല​ക്കും മ​സ്‌​ക​ത്തി​നും ഇ​ട​യി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്ത എ​ല്ലാ വി​മാ​ന​ങ്ങ​ളും കാ​ല​താ​മ​സം നേ​രി​ട്ട​താ​യും ഇതുമൂലം യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും ഒ​മാ​ൻ എ​യ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios