കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷബീറിന്റെ ഇടപെടലിനെ തുടർന്ന് റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയും മുസാഹ്മിയ ഘടകവും സംയുക്തമായാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ച മുമ്പ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം മുസാഹ്മിയയിൽ മരിച്ച വർക്കല മുട്ടപ്പലം പ്രണവത്തിൽ പ്രദീപിന്റെ (52) മൃതദേഹമാണ് തിങ്കളാഴ്ച നാട്ടിലെത്തിച്ചത്. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷബീറിന്റെ ഇടപെടലിനെ തുടർന്ന് റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയും മുസാഹ്മിയ ഘടകവും സംയുക്തമായാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
ഞായറാഴ്ച രാത്രി ശ്രീലങ്കൻ വിമാനത്തിൽ നാട്ടിൽ എത്തിച്ച മൃതദേഹം തിങ്കളാഴ്ച കുടുംബം ഏറ്റുവാങ്ങും. മാതാവ് - രത്നമ്മ. ഭാര്യ - എസ്. സിന്ധു (അധ്യാപിക, മന്നാനിയ പബ്ലിക് സ്‌കൂൾ). മക്കൾ - പ്രണവ്, പ്രവീണ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ നാസർ കല്ലറ, ജയൻ മാവിള, റഹീം, നിഷാദ് ആലങ്കോട് തുടങ്ങിയവരാണ് രംഗത്തുണ്ടായിരുന്നത്.
Read also: വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
മസ്‌കറ്റ്: മലയാളിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബു (44) ആണ് മരിച്ചത്. അല്‍ അശ്കറയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍, മാതാവ്: ഗൗരി തങ്കം, ഭാര്യ: മഞ്ചു.
Read More - യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു
ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് പുഴമുടി പുതുശേരികുന്ന് സ്വദേശി അബ്‍ദുല്‍ സലാം കരിക്കാടന്‍ വെങ്ങപ്പള്ളി (47) ആണ് മരിച്ചത്. 20 വര്‍ഷമായി മത്രയിലെ ഡ്രീംലാന്റ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ചീഫ് ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പമാണ് ഒമാനില്‍ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. പിതാവ് - സൈതലവി. മാതാവ് - നഫീസ. ഭാര്യ - നുഫൈസ. മക്കള്‍ - ഫാത്തിമ ഫര്‍സാന (16), ഹംന ഫരീന (13), ഇബഹ്‍സാന്‍ ഇബ്രാഹിം (8) ഫിദ ഫര്‍സിയ (എട്ട് മാസം). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
