ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള ഓപ്പൺ ഫോറം ഇന്ന് മസ്കറ്റ് ഇന്ത്യൻ എംബസിയിൽ. 

മ​സ്‌​ക​റ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഇന്ന്. ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള ഓ​പ​ണ്‍ ഹൗ​സ് ഇന്ന് ഉ​ച്ച​ക്ക് 2.30ന് ​ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ല് മ​ണി വ​രെയാണ് ഓപ്പൺ ഹൗസ്. 

ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ പങ്കെടുക്കും. സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളും ഓപ്പൺ ഹൗസിൽ അ​ധി​കൃ​ത​രെ ബോ​ധി​പ്പി​ക്കാം. നേ​രി​ട്ട്​ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ ഓപ്പൺ ഹൗ​സ്​ സ​മ​യ​ത്ത്​ 98282270 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ അറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു. 

Read Also -  സൗദി നഗരത്തിലേക്ക് നേരിട്ടുള്ള പുതിയ സ‍ർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ; ആഴ്ചയിൽ മൂന്നെണ്ണം, യാത്രക്കാർക്ക് സന്തോഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം