Asianet News MalayalamAsianet News Malayalam

മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റി അംഗ്വത്വ കാർഡ് വിതരണം സംഘടിപ്പിച്ചു

അൽഖൂദ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ച യോഗം മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ ഉദ്ഘാടനം ചെയ്തു.

Muscat KMCC Al Khoud area membership card distribution
Author
Muscat, First Published Jul 1, 2022, 10:52 PM IST

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റിയുടെ കൺവെൻഷനും മെമ്പർഷിപ്പ് കാർഡ് വിതരണവും സംഘടിപ്പിച്ചു. അൽഖൂദ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ച യോഗം മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ ഉദ്ഘാടനം ചെയ്തു.

2022 - 2024 വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാർഡിന്റെ  വിതരണോദ്ഘാടനം എം.കെ.അബ്ദുൽ ഹമീദ് കുറ്റ്യാടി, സി.വി.എം.ബാവ വേങ്ങര എന്നിവർക്ക് നല്കി മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ നിർവ്വഹിച്ചു.

ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

മസ്കറ്റ് കെ.എം.സി.സി സെക്രട്ടറിമാരായ മുജീബ് കടലുണ്ടി, അഷ്റഫ് കിണവക്കൽ, റുസൈൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് സെയ്ദ്  ശിവപുരം, മസ്കറ്റ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് എൻ.എ.എം. ഫാറൂഖ് സ്വാഗതവും ഷാജഹാൻ കെ.കെ നന്ദിയും പറഞ്ഞു.

വെള്ളത്തിലൂടെ വാഹനവുമായി സാഹസിക അഭ്യാസം; ഒമാനില്‍ യുവാവ് അറസ്റ്റില്‍

മസ്‍കത്ത്: ഒമാന്‍ വാഹനവുമായി സാഹസിക അഭ്യാസം നടത്തിയ സ്വദേശി യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ വാദിയിലൂടെ വാഹനം ഓടിക്കുകയായിരുന്നു ഇയാള്‍. ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ജബല്‍ അല്‍ അഖ്‍ദറിലായിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിന് തുടര്‍ന്ന് അല്‍ ദാഖിലിയ പൊലീസ് കമാന്‍ഡ് അന്വേഷണം നടത്തുകയും യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. അപകടകരമായ പ്രവൃത്തിയില്‍ ബോധപൂര്‍വം ഏര്‍പ്പെട്ടതിനാണ് നടപടിയെടുത്തത്. ഇയാള്‍ക്കെതിരായ തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

അനധികൃതമായി ഒമാനില്‍ പ്രവേശിച്ച വിദേശികള്‍ പൊലീസിന്റെ പിടിയിലായി

കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വാദികളില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഈ സമയത്ത് വാദികളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും അവ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില വ്യക്തികള്‍ വാദികളുടെ പരിസരത്തും ഡാമുകളുടെ സമീപത്തും നില്‍ക്കുന്നതിന്റെയും മഴയുള്ള സമയത്ത് നീന്തുന്നതിന്റെയും വാഹനത്തില്‍ വാദികള്‍ മുറിച്ചുകടക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടതായും അന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നു.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും എല്ലാവരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഒരാളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തത്.

Follow Us:
Download App:
  • android
  • ios