തെലങ്കാന സ്വദേശി മനോഹർ ബോഗയാണ് മരിച്ചത്

റിയാദ്: തെലങ്കാന കരിംനഗർ സ്വദേശി മനോഹർ ബോഗ (47) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. ജുബൈലിൽ സ്വകാര്യ വ്യക്തിയുടെ കീഴിൽ ജോലി ചെയ്യുകയായിരുന്നു. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുകയാണ്.

ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: മല്ലയ്യ, മാതാവ്: രാജവ്വാ, ഭാര്യ: ശ്രീലത, മക്കൾ: രാമയത്ത, പൂജിത, സാഹസ്.