ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു
മസ്കറ്റ്: ഒമാനിലെ നിസ്‍വ വിലായത്തിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു. അപകടം നടന്നയുടൻ തന്നെ പരിക്കേറ്റവരെ ചികിത്സക്കായി നിസ്‍വയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അൽ ദാഖിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.
ഒരാളുടെ മരണം സ്ഥിരീകരിച്ചതായും പരിക്കേറ്റ മറ്റ് ഒമ്പത് പേരുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അപകടം സംബന്ധിച്ച മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.


