ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, കുവൈത്ത് മുന്‍സിപ്പാലിറ്റി എന്നിവ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 600ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഒമ്പത് പിടികിട്ടാപ്പുള്ളികളെയും പരിശോധനയില്‍ പിടികൂടി. 

ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, കുവൈത്ത് മുന്‍സിപ്പാലിറ്റി എന്നിവ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 11 താമസനിയമ ലംഘകരെയും അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച 44 ഗ്യാരേജുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അലക്ഷ്യമായി നിര്‍ത്തിയ 514 വാഹനങ്ങളില്‍ മുന്‍സിപ്പാലിറ്റി മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിച്ചു. നിഷ്ചിത സമയത്തിനുള്ളില്‍ വാഹനം മാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധന തുടരുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

താമസ സ്ഥലത്ത് പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി; കുവൈത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി. 

ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. ഐസൊലേഷനില്‍ കഴിയുന്ന അഞ്ച് ദിവസത്തിന് ശേഷം അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 

കുവൈത്തില്‍ സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് പരിക്ക്

കുവൈത്തില്‍ ഒരു മാസത്തിനിടെ വാഹനാപകടത്തില്‍ മരണപ്പെടുന്നത് 26 പേര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടങ്ങളില്‍ കഴിഞ്ഞ 30 മാസത്തിനിടെ മരിച്ചത് 832 പേര്‍. കഴിഞ്ഞ മാസം അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 157 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

2020ല്‍ 352 പേരും 2021ല്‍ 323 പേരും വാഹനാപകടങ്ങളില്‍ മരിച്ചു. ഈ വര്‍ഷം തുടക്കം മുതല്‍ ജൂലൈ അവസാനം വരെ 157 പേരാണ് ട്രാഫിക് അപകടങ്ങളില്‍ മരിച്ചത്. അതായത് ഓരോ മാസവും 26 പേര്‍ വീതം മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത്, ചുവപ്പ് സിഗ്നല്‍ അവഗണിച്ച് വാഹനമോടിക്കുന്നത്, അമിതവേഗത എന്നിവയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. ഈ ആഴ്ച തുടക്കത്തില്‍ വാഹനാപകടത്തില്‍ അഞ്ച് ഈജിപ്ത് സ്വദേശികള്‍ മരണപ്പെടുകയും സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.