യോ​ഗ പ്ര​ചാ​ര​ക​യും കു​വൈ​ത്തി​ലെ ആ​ദ്യ അം​ഗീ​കൃ​ത യോ​ഗ സ്റ്റു​ഡി​യോ സ്ഥാ​പ​ക​യു​മാ​യ ശൈഖ ശൈഖ അലി അൽ ജാബിർ അൽ സബാഹിനാണ് പത്മശ്രീ ലഭിച്ചത്. 

കുവൈത്ത് സിറ്റി: ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം ലഭിച്ചവരിൽ കുവൈത്തിൽ നിന്നുള്ള വനിതയും. യോ​ഗ പ്ര​ചാ​ര​ക​യും കു​വൈ​ത്തി​ലെ ആ​ദ്യ അം​ഗീ​കൃ​ത യോ​ഗ സ്റ്റു​ഡി​യോ (ദ​രാ​ത്മ) സ്ഥാ​പ​ക​യു​മാ​യ ശൈഖ ശൈഖ അലി അൽ ജാബിർ അൽ സബാഹിനെയാണ് ഇന്ത്യ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തിന്‍റെ അടയാളം കൂടിയായി ഈ പത്മശ്രീ പുരസ്കാര പ്രഖ്യാപനം.

കു​വൈ​ത്തി​ലെ യോ​ഗ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മു​ൻ​നി​ര​ക്കാ​രി​യായ ശൈഖ അൽ ജാബിര്‍ അൽ സബാഹിന്‍റെ അ​ക്കാ​ദ​മി​യി​ലൂ​ടെ എ​ല്ലാ വ​ർ​ഷ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് യോ​ഗ പ​രി​ശീ​ലനം നേടുന്നത്. രാജകുടുംബാംഗമായ ശൈഖ എഎൽജെഅൽ സബാഹ് അഭിഭാഷക, സംരംഭക, മാനുഷികാവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ്. 2001ലാണ് തന്‍റെ യോഗ യാത്ര ആരംഭിച്ചത്. 2014ൽ കുവൈത്തിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരത്മ സ്ഥാപിച്ചു.കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശന വേളയിൽ ശൈഖ എഎൽജെ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്മശ്രീ ലഭിച്ച ആദ്യ കുവൈത്ത് സ്വദേശിയായ ശൈഖ എഎൽജെ അൽ സബാഹിനെ കുവൈത്ത് ഇന്ത്യൻ എംബസി അഭിനന്ദിച്ചു.

Read Also - ഇ​സ്റാ​അ് -മി​അ്റാ​ജ്; കുവൈത്തിൽ ജനുവരി 30ന് ബാങ്ക് അവധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം