അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു.

റിയാദ്: പെട്രോള്‍ ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ഇന്ധനം ചോര്‍ന്ന് ടാങ്കര്‍ കത്തിനശിച്ചു. മക്കയ്ക്കു സമീപം അല്‍സൈല്‍ റോഡില്‍ അപകടത്തില്‍ പെട്ട പെട്രോള്‍ ടാങ്കറാണ് കത്തിനശിച്ചത്.

അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു. ടാങ്കര്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. മക്ക സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ കുതിച്ചെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

Read More -  സ്‌കൂള്‍ വാനില്‍ ശ്വാസംമുട്ടി മരിച്ച അഞ്ചു വയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു

കാറുകളും ട്രക്കും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

മനാമ: ബഹ്റൈനില്‍ രണ്ട് കാറുകളും ഒരു ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. 32 വയസുകാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇസ്‍തിഖ്‍ലാല്‍ ഹൈവേയിലായിരുന്നു അപകടം. മരണപ്പെട്ട യുവതി ഏത് രാജ്യക്കാരിയാണെന്ന വിവരം ലഭ്യമായിട്ടില്ല. റോഡില്‍ ഒരു ട്രക്കും രണ്ട് കാറുകളും കൂട്ടിയിടിക്കുകയായിരുന്നുവെന്ന വിവരം മാത്രമാണ് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പിലുള്ളത്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More - ബാച്ചിലര്‍മാരുടെ 170 താമസസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കുവൈത്തില്‍ വാട്ടർ ബൈക്കിൽ നിന്ന് കടലിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി: ഗ്രീൻ ഐലൻഡിന് പുറത്ത് കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഫയർ ഡിപ്പാർട്ട്‌മെന്റ്, മാരിടൈം റെസ്‌ക്യൂ, കോസ്റ്റ് ഗാർഡ് എന്നിവയുടെ ടീമുകൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വാട്ടർ ബൈക്കിൽ ഒരാൾ കടലിലേക്ക് വീണതായി ബുധനാഴ്ച ഉച്ചയ്ക്കാണ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിൽ വിവരം ലഭിക്കുന്നത്. സാൽമിയ, ഷുവൈഖ് ഫയർ ആൻഡ് മാരിടൈം റെസ്‌ക്യൂ സെന്ററുകളിലെ ബോട്ടുകളും ഡൈവേഴ്‌സ് വിഭാഗവും കുവൈത്ത് സേനയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കോസ്റ്റ് ഗാർഡ് ബോട്ടുകളുടെയും ഹെലികോപ്റ്ററുകളുടെയും പിന്തുണയോടെ സംഭവസ്ഥലത്തേക്ക് എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മൃതദേഹം കോസ്റ്റ് ഗാർഡ് ബോട്ടിൽ സാൽമിയ ഫയർ ആൻഡ് മാരിടൈം റെസ്‌ക്യൂ സെന്ററിലേക്ക് മാറ്റി.