30 കിലോഗ്രാം നിരോധിത പുകയിലയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രം കസ്റ്റംസ് വിഭാഗം പങ്കുവെച്ചിട്ടുണ്ട്.

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 26.95 കിലോഗ്രാം നിരോധിത പുകയില പിടികൂടി മൂന്നു ദിവസത്തിന് ശേഷം രാജ്യത്ത് വീണ്ടും പുകയില പിടിച്ചെടുത്തു. യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് പുകയില കണ്ടെത്തിയത്.

കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ശേഖരവുമായി പ്രവാസി യുവാവ് പൊലീസിന്റെ പിടിയിലായി

30 കിലോഗ്രാം നിരോധിത പുകയിലയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രം കസ്റ്റംസ് വിഭാഗം പങ്കുവെച്ചിട്ടുണ്ട്. അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. 

മയക്കുമരുന്ന് കേസുകളില്‍ യുഎഇയില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത് എണ്ണായിരത്തിലേറെ പേര്‍

അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് കേസുകളില്‍ 2021ല്‍ മാത്രം യുഎഇയില്‍ അറസ്റ്റ് ചെയ്തത് 8,428 പേര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.8 ശതമാനത്തിന്റെ വര്‍ധനവാണ് അറസ്റ്റില്‍ ഉണ്ടായിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാഹനത്തില്‍ കണ്ടെത്തിയത് ലഹരിമരുന്നും ആയുധങ്ങളും പണവും; കുവൈത്തില്‍ ഒരാള്‍ പിടിയില്‍

ജൂണ്‍ 26ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിക്കുന്ന അവസരത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020ല്‍ 6,973 പേരാണ് മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായത്. 2021ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട 5,677 റിപ്പോര്‍ട്ടുകളാണ് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റികള്‍ കൈകാര്യം ചെയ്തത്. 2020ല്‍ ഇത് 4,810 ആയിരുന്നു. 18 ശതമാനത്തിന്റെ വര്‍ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

ലഹരിമരുന്ന് ഉപയോഗം ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പൊതുജനങ്ങളുടെ സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് അതോറിറ്റി പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ തകര്‍ക്കുന്ന ഈ അപകടത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കഠിന പരിശ്രമം അനിവാര്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.