ഷാര്‍ജ: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ശേഷം ഷാര്‍ജയില്‍ പൊതുബീച്ചുകള്‍ തുറന്നു. ഓഗസ്റ്റ് മൂന്ന് മുതലാണ് ബീച്ചുകള്‍ തുറക്കുന്നതെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചിരുന്നു. 

കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. തെരഞ്ഞെടുത്ത മ്യൂസിയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നിവ തുറക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചു.

യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭം ഓഗസ്റ്റ് ഇരുപതിനെന്ന് പ്രവചനം

ഖത്തറില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്