ഖത്തര്‍ എനര്‍ജിയാണ് ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. 

ദോഹ ഖത്തറില്‍ ഫെബ്രുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോൾ, സൂപ്പര്‍ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റമില്ല. ജനുവരിയിലെ നിരക്ക് തന്നെ തുടരും. 

ഖത്തര്‍ എനര്‍ജിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോൾ ലിറ്ററിന് 2 റിയാൽ, സൂപ്പർ ഗ്രേഡിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക് തുടരുക. 

അതേസമയം യുഎഇയില്‍ ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് യുഎഇയില്‍ ഇന്ധന വില വര്‍ധിക്കുന്നത്. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസല്‍ വില തീരുമാനിക്കുന്നത്. 

ഇന്ന് മുതലാണ് പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നത്. പുതിയ ഇന്ധനവില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.74 ദിര്‍ഹമാണ്. ജനുവരി മാസം 2.61 ദിര്‍ഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.63 ദിര്‍ഹമാണ് പുതിയ നിരക്ക്. നിലവില്‍ 2.50 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.55 ദിര്‍ഹമാണ് ഫെബ്രുവരി മാസത്തെ നിരക്ക്. ജനുവരിയിൽ 2.43 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.82 ദിര്‍ഹം ആണ് നിരക്ക്. നിലവില്‍ ഇത് 2.68 ദിര്‍ഹം ആണ്. 

Read Also -  ലോകത്തിന്‍റെ വിമാനത്താവളമായി ദുബൈ എയർപോർട്ട്, പുതിയ റെക്കോർഡ്; ക​ഴി​ഞ്ഞ വ​ർ​ഷം 9.2 കോ​ടി യാത്രക്കാ‍ർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം