ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്നും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
മസ്കറ്റ്: ഒമാനില്‍ ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി നാളെ മുതൽ മഴയ്ക്ക് സാധ്യത. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിക്കുന്നുണ്ട്. മുസന്ദം, വടക്കന്‍ ബാത്തിന, ഒമാന്റെ തീരദേശ മേഖല എന്നിവിടങ്ങളില്‍ മഴ ലഭിക്കും. കാറ്റ് വീശാനും സാധ്യതയുണ്ട്. താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി. അല്‍ ഹാജര്‍ മലനിരകളും മേഘാവൃതമായിരിക്കും. ഇടവിട്ടുള്ള മഴയും പ്രതീക്ഷിക്കാം. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read Also - കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് ആശ്രിത വിസയിൽ നിന്ന് സ്വകാര്യ മേഖലയിലെ തൊഴിൽ വിസയിലേക്ക് മാറാം
