വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ്.

മസ്‌ക്കറ്റ്: വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളില്‍ ഒമാനില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. നേരത്തെ വിസിറ്റിംഗ് വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് 50 റിയാല്‍ നല്‍കിയാല്‍ വിസ മാറാന്‍ സാധിച്ചിരുന്നു.

ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് പുതിയ വിസ അനുവദിക്കുന്നതും താത്കാലികമായി നിര്‍ത്തിവച്ചതായി ഒമാന്‍ അറിയിച്ചു. നിലവില്‍ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് വിസ പുതുക്കി നല്‍കും. വിസാ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 


വെള്ളിയാഴ്ച വരെ വ്യാപക മഴക്ക് സാധ്യത; ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സൗദി 

റിയാദ്: അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തെ വിവിധ മേഖലയില്‍ കനത്ത മഴക്ക് സാധ്യതയെന്ന് സിവില്‍ ഡിഫന്‍സ് ഡയറകട്രേറ്റ് വ്യക്തമാക്കി. ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷക്ക് അതാവശ്യമാണെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങള്‍, ചതുപ്പ് നിലങ്ങള്‍, താഴ്വരകള്‍ എന്നിവക്കടുത്ത് നിന്ന് മാറി നില്‍ക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. 

അപകടഭീഷണിയുള്ള സ്ഥലങ്ങളില്‍ നീന്തരുത്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത തുടരുന്നതിനാല്‍ മാധ്യമങ്ങളിലൂടെ വരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു. മക്ക മേഖലയില്‍ സാമാന്യം ശക്തമായ മഴക്ക് സാധ്യതയുണ്ട്. കൂടെ ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉണ്ടായേക്കാം. മക്ക, ത്വാഇഫ്, ജുമും, കാമില്‍, ഖുര്‍മ, തുര്‍ബ, റനിയ, അല്‍മുവൈഹ്, അല്‍ലെയ്ത്ത്, ഖുന്‍ഫുദ, അദ്മ്, അര്‍ദിയാത്ത്, മെയ്‌സാന്‍, ബഹ്‌റ എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതല്‍ സാധ്യതയെന്നും സിവില്‍ ഡിഫന്‍സ് സൂചിപ്പിച്ചു. റിയാദ്, ജീസാന്‍, അസീര്‍, അല്‍ബാഹ, മദീന, ഹാഇല്‍, തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി, ഖസിം, കിഴക്കന്‍ മേഖല എന്നവയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.

കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് 13 കോടി തട്ടിയ സംഭവം; കേസന്വേഷണം ഏറ്റെടുത്ത് സിബിഐ

YouTube video player