ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിൽ എത്തുന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കും. ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അനുസരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കുന്നത്.

ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിൽ എത്തുന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം എന്നാണ് വിവരം. നവംബർ 15-16 തീയതികളിൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. മോദിയും ഈ സമ്മേളനത്തിനുണ്ടാകും. ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യ മുഹമ്മദ് ബിൻ സൽമാനെ ക്ഷണിച്ചിരുന്നു.

Read More -  ലഗേജില്‍ ഒളിപ്പിച്ച രാസവസ്‍തു വിമാനത്തില്‍ പൊട്ടിയൊഴുകി; പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

2026ല്‍ ഒന്നര ലക്ഷം ഇലക്ട്രിക് കാറുകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി സൗദി 

റിയാദ്: 2026ല്‍ ഒന്നര ലക്ഷം ഇലക്ട്രിക് കാറുകള്‍ സൗദി അറേബ്യ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചി. അബ്ദുല്ല ബിന്‍ ആമിര്‍ അല്‍സവാഹ. 2026 മുതല്‍ 2028 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 150,000 ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ലൂസിഡ് മോട്ടോര്‍സ് കമ്പനി ലക്ഷ്യമിടുന്നത്.

Read More - ബഹ്‌റൈനിൽ ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകുന്ന കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ തുടങ്ങി

സൗദി അറേബ്യ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നത് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ സ്വപ്‌നമായിരുന്നു. ലൂസിഡ് മോട്ടോഴ്‌സില്‍ രാജ്യം നടത്തിയ നിക്ഷേപം, സൗദിയെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തെ ഭീമന്മാരായ ലൂസിഡ് കമ്പനി, സൗദിയില്‍ ഉടന്‍ തന്നെ ഇതിനുള്ള സംവിധാനത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. 2025ല്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാണം തുടങ്ങാനും 2026ലും 2027ലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് പ്രതിവര്‍ഷം 150,000 കാറുകള്‍ എന്ന നിലയിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ലൂസിഡ് കമ്പനി സിഇഒയും ചീഫ് ടെക്‌നോളജി ഓഫീസറുമായ പീറ്റര്‍ റോളിന്‍സണ്‍ പറഞ്ഞു.