കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. നിലവിലെ രോഗികളില്‍ 992 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,84,837 ആയി.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 114 പേര്‍ ഗുരുതരവാസ്ഥയില്‍ തുടരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഇവര്‍. ഇന്നലെ പുതുതായി 930 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി ഇന്നലെ മരിച്ചു. നിലവിലെ രോഗികളില്‍ 992 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,84,837 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,65,890 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,188 ആയി. രോഗബാധിതരില്‍ 9,759 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 27,163 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 379, ജിദ്ദ 132, ദമ്മാം 115, ഹുഫൂഫ് 43, മക്ക 33, അബഹ 26, മദീന 25, ദഹ്‌റാന്‍ 21, അല്‍ഖര്‍ജ് 15 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,669,105 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,707,986 ആദ്യ ഡോസും 25,075,691 രണ്ടാം ഡോസും 14,885,428 ബൂസ്റ്റര്‍ ഡോസുമാണ്.
പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല
റിയാദ്: സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാനും പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് അധികൃതര്‍. അടുത്തിടെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം സൗദി നീക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ്.
സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്രവാസികള്‍ക്ക് സാധുതയുള്ള വിസയും പാസ്‌പോര്‍ട്ടും ഉണ്ടാവണമെന്നും യാത്ര പോകുന്ന രാജ്യത്തെ പ്രവേശന നിബന്ധനകള്‍ പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലേക്ക് തിരികെ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല. പക്ഷേ ഇവരുടെ കൈവശം സാധുതയുള്ള വിസയും റെസിഡന്‍സി ഐഡിയും ഉണ്ടായിരിക്കണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
