അഴിമതി തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. അഴിമതി, കള്ളപ്പണം, പദവി ദുർവിനിയോഗം തുടങ്ങി നിരവധി കേസുകളിൽ സ്വദേശികളും വിദേശികളുമായ നിരവധി പേരെയാണ് ഇതിനകം അഴിമതി വിരുദ്ധ അതോറിറ്റി പിടികൂടിയത്.

റിയാദ്: അഴിമതിയെ തുടർന്ന് അൽഉല റോയൽ കമീഷൻ സി.ഇ.ഒ ആമിർ ബിൻ സ്വാലിഹ് അൽമദനിയെ സസ്പെൻഡ് ചെയ്തു. സൗദി അഴിമതി വിരുദ്ധ (നസഹ) അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലെ സുപ്രധാന പുരാവസ്തു മേഖലയായ അൽഉലയുടെ ഭരണനിർവഹണ സ്ഥാപനമാണ് അൽഉല റോയൽ കമീഷൻ. അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. 

കിങ് അബ്ദുല്ല സിറ്റി ആറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജിയിൽ നിന്ന് ക്രമവിരുദ്ധമായി നാഷനൽ കരാറുകൾ നേടിയ ടാലൻറ് കമ്പനിയുടെ ഉടമകളിൽ ഒരാളാണ് അൽമദനി. ഇങ്ങനെ 20.6 കോടി റിയാലിലധികം ഇയാൾ നേടി. അൽഉല റോയൽ കമീഷനിൽ സി.ഇ.ഒയായി നിയമിതനാവും മുമ്പുള്ള ഇടപെടലായിരുന്നു ഇത്. ഇതിന് ശേഷം കമ്പനിയുടെ ഉടമസ്ഥതയിൽ നിന്ന് വിട്ടുനിന്നെങ്കിലും കമ്പനിയിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നതായി കണ്ടെത്തി.

Read Also - തുടർച്ചയായി​ മൂന്ന്​ ദിവസം അവധി; സര്‍ക്കാര്‍-സ്വകാര്യ മേഖലകൾക്ക് ബാധകം, പൊതു അവധി പ്രഖ്യാപിച്ച് ഈ ഗൾഫ് രാജ്യം

അൽഉല റോയൽ കമ്മീഷന്‍റെ പല വകുപ്പുകൾക്ക് കീഴിൽ കരാർ നേടാൻ കമ്പനിയെ ശുപാർശ ചെയ്തു. അതിലൂടെ ഏകദേശം 13 ലക്ഷം റിയാലിെൻറ മൊത്തം മൂല്യമുള്ള പദ്ധതികൾ നേടാൻ കമ്പനിയെ സഹായിച്ചു. അതോറിറ്റിയുമായി കരാറിലേർപ്പെട്ട കമ്പനികളിൽനിന്ന് മദനി വ്യക്തിഗത ആനുകൂല്യങ്ങൾ നേടി. പദ്ധതികളിൽനിന്നുള്ള ലാഭം അൽമദനിയുടെ ബന്ധുവായ മുഹമ്മദ് ബിൻ സുലൈമാൻ മുഹമ്മദ് അൽഹർബി എന്ന പൗരനിൽനിന്ന് അൽമദനിക്ക് ലഭിച്ചു. ഇയാളും പിടിയിലായിട്ടുണ്ട്. പണം നൽകിയതായി ബന്ധു സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ പങ്കാളികളായ സഇൗദ് ബിൻ ആത്വിഫ് അഹമ്മദ് സഇൗദ്, ജമാൽ ബിൻ ഖാലിദ് അബ്ദുല്ല അൽദബൽ എന്നിവർ അൽമദനിയുമായുള്ള സൗഹൃദം വഴി കരാർ നേടി. ഇവരെയും പിടികൂടിയിട്ടുണ്ട്.

അഴിമതി തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. അഴിമതി, കള്ളപ്പണം, പദവി ദുർവിനിയോഗം തുടങ്ങി നിരവധി കേസുകളിൽ സ്വദേശികളും വിദേശികളുമായ നിരവധി പേരെയാണ് ഇതിനകം അഴിമതി വിരുദ്ധ അതോറിറ്റി പിടികൂടിയത്. അഴിമതിക്കേസിൽ ഉൾപ്പെടുന്നവർ രാജകുടുംബാംഗങ്ങമോ മന്ത്രിയോ ആരായാലും തെളിവുകൾ ലഭ്യമാകുന്നിടത്തോളം കാലം രക്ഷപ്പെടില്ലെന്ന് 2017ൽ ഒരു ടെലിവിഷൻ അഭിമുഖത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...