ഇ-സ്പോർട്സ് ലോകകപ്പ് സൗദിയിൽ; 2024ൽ ആദ്യ ടൂർണമെൻറ്
റിയാദ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ‘ന്യൂ വേൾഡ് സ്പോർട്സ് സമ്മിറ്റ്’ വേദിയിലാണ് ലോകകപ്പ് പ്രഖ്യാപനമുണ്ടായത്.

റിയാദ്: കായികലോകത്ത് കുതിക്കുന്ന സൗദി അറേബ്യയിൽ ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിക്കുന്നു. കീരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. വർഷംതോറും വേനൽക്കാലത്ത് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ലോക ഇ-സ്പോർട്സ് ടൂർണമെൻറിനെറ ആദ്യ പരിപാടി 2024-ൽ റിയാദിൽ നടക്കും. ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ടൂർണമെൻറായിരിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.
റിയാദ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ‘ന്യൂ വേൾഡ് സ്പോർട്സ് സമ്മിറ്റ്’ വേദിയിലാണ് ലോകകപ്പ് പ്രഖ്യാപനമുണ്ടായത്. കായിക മേഖലയിലും ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയിലും പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയുടെ പുരോഗതിക്ക് സംഭാവന നൽകുന്ന ഒരു പ്രധാന പ്ലാറ്റ്‌ഫോം ടൂർണമെൻറ് രൂപവത്കരിക്കും. ഇത് ഏറ്റവും പ്രമുഖമായ കായിക, അന്തർദേശീയ മത്സരങ്ങൾക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന സൗദിയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു. ഇ-സ്‌പോർട്‌സ് ലോക കപ്പ് ഫൗണ്ടേഷൻ എന്ന പേരിലൊരു സ്ഥാപനം ആരംഭിക്കുമെന്നും ചടങ്ങിൽ കിരീടാവകാശി പ്രഖ്യാപിച്ചു.
Read Also - അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; 31 പേർ പിടിയിൽ
രാജ്യത്തിന് പുറത്തുപോകേണ്ട; സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം
റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം.
വിസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസത്ത് ഫീ അടക്കേണ്ടത്. മള്‍ട്ടിപ്പിള്‍ വിസക്ക് മൂന്നു മാസത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണം. വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. ഇതിന് ജവാസത്ത് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല. എന്നാല്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ ചില സമയങ്ങളില്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ല. അവര്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണം.
180 ദിവസം വരെ മാത്രമേ ഓണ്‍ലൈനില്‍ പുതുക്കുകയുള്ളൂ. അതിന് ശേഷം ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കാത്തതിനാല്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടിവരും. നേരത്തെ ഓരോ മൂന്നു മാസവും സൗദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരേണ്ടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...