നിയമം ലംഘിച്ച് മീൻ പിടിച്ച ഇന്ത്യക്കാരുൾപ്പടെ ആറുപേർ സൗദിയിൽ പിടിയിൽ. അസിർ മേഖലയിലെ അൽ ഖഹ്മ ഗവർണറേറ്റിൽ കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിങ്ങിനിടെയാണ് നിയമം ലംഘിച്ച് മീൻ പിടിത്തം നടത്തിയ പ്രതികൾ പിടിയിലായത്.

റിയാദ്: സൗദി അറേബ്യയിലെ സമുദ്ര സുരക്ഷാ-സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് പ്രവാസികളെ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അസിർ മേഖലയിലെ അൽ ഖഹ്മ ഗവർണറേറ്റിൽ കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിങ്ങിനിടെയാണ് നിയമം ലംഘിച്ച് മീൻ പിടിത്തം നടത്തിയ പ്രതികൾ പിടിയിലായത്. അറസ്റ്റിലായവരിൽ ഇന്ത്യക്കാരും ബംഗ്ലാദേശികളും ഉൾപ്പെടുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൃത്യമായ ലൈസൻസോ അനുമതിയോ കൂടാതെ രാജ്യത്തെ നിരോധിത സമുദ്ര മേഖലകളിൽ മീൻപിടുത്തം നടത്തിയതാണ് ഇവർക്കെതിരെയുള്ള കുറ്റം. പിടിയിലാകുമ്പോൾ ഇവരുടെ പക്കൽ നിന്ന് വേട്ടയാടിയ മത്സ്യങ്ങളും കണ്ടെടുത്തു. അറസ്റ്റിലായവർക്കെതിരെ നിലവിലുള്ള നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.