ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് വേ​ദി​യാ​കുന്ന മേളയുടെ ഒ​മ്പ​താ​മ​ത് പതിപ്പിന് സെ​പ്റ്റം​ബ​ർ 10നാണ് തുടക്കമായത്.

ദോ​ഹ: ഖ​ത്ത​റി​ലെ​യും മേ​ഖ​ല​യി​ലെ​യും ഫാ​ൽ​ക്ക​ൺ പ്രേ​മി​ക​ളു​ടെ ഉ​ത്സ​വ​കാ​ല​മാ​യ ‘സു​ഹൈ​ൽ’ ക​താ​റ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹ​ണ്ടി​ങ് ആ​ൻ​ഡ് ഫാ​ൽ​ക്ക​ൺ എ​ക്സി​ബി​ഷന് സെ​പ്റ്റം​ബ​ർ 14 ഞായറാഴ്ച കൊടിയിറങ്ങും. ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് വേ​ദി​യാ​കുന്ന മേളയുടെ ഒ​മ്പ​താ​മ​ത് പതിപ്പിന് സെ​പ്റ്റം​ബ​ർ 10നാണ് തുടക്കമായത്. മു​ന്തി​യ ഇ​നം ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളു​ടെ വി​ൽ​പ​ന​യും പ്ര​ദ​ർ​ശ​ന​വു​മാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇത്തവണത്തെ സു​ഹൈ​ൽ ഫാ​ൽ​ക്ക​ൺ മേ​ള കൂടുതൽ​ സ​ന്ദ​ർ​ശ​ക പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​ണ്.

ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഡോ. ഖാ​ലി​ദ് ബി​ൻ ഇ​ബ്രാ​ഹീം അ​ൽ സു​ലൈ​ത്തിയാണ് ആദ്യദിനം എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തത്. ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളു​ടെ വി​ൽ​പ​ന​യ്ക്കും പ്ര​ദ​ർ​ശ​നത്തിനും പുറമെ, വേ​ട്ട​ക്കു​ള്ള ആ​യു​ധ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും, ഫാ​ൽ​ക്ക​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്​​തു​ക്ക​ൾ, സ​ഫാ​രി​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യും പ്ര​ദ​ർ​ശ​ന​വു​മു​ണ്ട്. 21 രാ​ജ്യ​ങ്ങ​ളി​ലെ 202 പ്ര​മു​ഖ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളുടെ പങ്കാളിത്തം എ​ക്സി​ബി​ഷ​നി​ലുണ്ട്. ക്യാ​മ്പി​ങിനുള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന, ഫാ​ൽ​ക്ക​ണു​ക​ളു​ടെ ചി​കി​ത്സ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, സാം​സ്കാ​രി​ക, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഒരുക്കിയിട്ടുണ്ട്.

മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ പ്ര​ദ​ർ​ശ​ന സ്ഥ​ല​വും അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ത്ത​വും ഇ​ത്ത​വ​ണ മേളയുടെ പ്രത്യേകതയാണ്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 2000 ച​തു​ര​ശ്ര മീ​റ്റ​ർ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത്, മൊ​ത്തം പ്ര​ദ​ർ​ശ​ന സ്ഥ​ലം 15,000 ച​തു​ര​ശ്ര മീ​റ്റ​റാ​യി വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. 2017 മു​ത​ലാ​ണ് ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 'സു​ഹൈ​ൽ' ഫാ​ൽ​ക്ക​ൺ മേ​ള ആ​രം​ഭി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫാ​ൽ​ക്ക​ൺ ​പക്ഷിക​ളാണ് മേ​ള​യി​ൽ ലേ​ല​ത്തി​നാ​യി എ​ത്തു​ന്ന​ത്.