തഞ്ചാവൂർ സ്വദേശി കമലദാസൻ ആണ് മരിച്ചത്

റിയാദ്: തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി കമലദാസൻ (40) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജുബൈലിലെ ഒരു കമ്പനിയിൽ ഹെവി ട്രക്ക് ഡ്രൈവർ ആയിരുന്നു. മൃതദേഹം റോയൽ കമീഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു. പിതാവ്: അയ്യകണ്ണ്, മാതാവ്: വൈരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം