തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ചു
സിആര്‍പിഎഫ് റിട്ടയര്‍ഡ് ജീവനക്കാരനാണ് മരിച്ചത്.
മസ്കറ്റ്: മലയാളി ഒമാനില്‍ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്തിന് അടുത്ത് പുല്ലുവിളയിലെ ജോണ്‍ വില്ലയില്‍ ജോണ്‍ ഫെര്‍ണാണ്ടസ് (84) ആണ് റൂവിയില്‍ നിര്യാതനായത്.
സിആര്‍പിഎഫ് റിട്ടയര്‍ഡ് ജീവനക്കാരനാണ് ഇദ്ദേഹം. ഭാര്യ: ജോൺ ഫ്ലോസ. മക്കൾ: സജി ജോൺ, സാജു ജോൺ, ജേക്കബ് ജോൺ (മൂവരും സെൻട്രൽ ഇലക്ട്രിക്കൽ ട്രേഡിങ് എൽ.എൽ.സി, ഹോണ്ട റോഡ് റൂവി), സിജു ജോൺ (ദുബൈ).
Read Also - ഉംറ സംഘം വാഹനാപകടത്തിൽപ്പെട്ട് ഇന്ത്യക്കാരൻ മരിച്ചു
ഒമാനിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു
മസ്കറ്റ്: ഒമാനില്‍ കെട്ടിടം തകര്‍ന്നു വീണ് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. തെക്കൻ ശർഖിയയിൽ സൂർ വിലായത്തിൽ കെട്ടിടം തകർന്നു വീണ് രണ്ട് ഏഷ്യൻ വംശജർ മരണപെട്ടതായി സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അപകടത്തിൽ മരണപ്പെട്ടത് ഗുജറാത്തി ദമ്പതികളായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണെന്ന് സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ അറിയിച്ചു. ഇന്ന് പുലർച്ചയോടു കൂടിയാണ് കെട്ടിടം തകർന്നു വീണ് അപകടം ഉണ്ടായത്. സൂറിലെ ഗുജറാത്തി സമൂഹം മറ്റ് അനന്തര നടപടികൾക്ക് നേതൃത്വം നൽകി വരുന്നതായും ബന്ധുക്കൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം