നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യുവാക്കളാണ് അറസ്റ്റിലായത്.

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ പ്രശസ്ത ബാങ്കിന്‍റെ എടിഎം തകര്‍ത്ത മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ലക്ഷണക്കണക്കിന് റിയാല്‍ കവരാന്‍ ശ്രമിച്ച മൂന്നംഗ ഇന്ത്യന്‍ സംഘത്തെ റിയാദ് പൊലീസിന് കീഴിലെ കുറ്റാന്വേഷണ വകുപ്പാണ് അറസ്റ്റ് ചെയ്തത്.

നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യുവാക്കളാണ് അറസ്റ്റിലായത്. എടിഎം തകര്‍ത്തെങ്കിലും പണം കൈക്കലാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. നിയമ നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു. 

Read Also -  യുകെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി; നന്ദി പറഞ്ഞ് മാതാപിതാക്കള്‍

അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി മരിച്ചു 

ദമ്മാം: വാര്‍ഷികാവധിക്കായി നാട്ടിലെത്തിയ മലയാളി യുവാവ് നിര്യാതനായി. ദമ്മാമിലെ ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ഷബീര്‍ (35) ആണ് അസുഖം മൂലം മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികില്‍സയില്‍ തുടരവേയാണ്‌ മരണത്തിന്‌ കീഴടങ്ങിയത്. 

മുഹമ്മദ് ഷബീര്‍ 10 വര്‍ഷത്തോളമായി ഇസാം കബ്ബാനി കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബത്തോടൊപ്പം ദമ്മാമിലായിരുന്നു താമസം. പ്രമുഖ ഫുട്ബോള്‍ ക്ലബായ ദമ്മാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറര്‍ സ്ഥാനം വഹിക്കുകയായിരുന്നു. വഴിക്കടവ് പുന്നക്കല്‍ സ്വദേശി വല്‍പറമ്പന്‍ അബൂബക്കര്‍-ഷാഹിന ദമ്പതികളുടെ മകനാണ്. ഷഹാമയാണ്‌ ഭാര്യ. എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് ഷെസിന്‍ മകനാണ്‌. ഷബീറിന്‌ ഒരു സഹോദരിയുണ്ട്. ഷബീറീന്‍റെ മരണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ), മാഡ്രിഡ് എഫ്.സി, ഡിഫയിലെ മറ്റു ക്ലബുകള്‍ അനുശോചനം രേഖപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം