താമസസ്ഥലങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ മത്രയിലെ താമസസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഇടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഒരു വീട്ടില്‍ നിന്നും ലൈസന്‍സില്ലാതെ പുകയിലയും പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. താമസസ്ഥലങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഒമാനിലേക്ക് സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

ഒമാനില്‍ വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ മോഷ്ടിച്ച സംഘം പിടിയില്‍

മസ്‍കറ്റ്: ഒമാനില്‍ വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ മോഷ്‍ടിക്കുകയും കള്ളക്കടത്ത് നടത്തുകയും ചെയ്‍ത സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്റിന്റെ സഹായത്തോടെ ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാത്. അറസ്റ്റിലായ എല്ലാവരും അറബ് വംശജരാണെന്നാണ് പൊലീസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. പിടിയിലായവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

പ്രവാചക നിന്ദ: ഇന്ത്യന്‍ അംബാസഡറോട് പ്രതിഷേധം അറിയിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയം

മസ്‍കറ്റ്: ഇന്ത്യയില്‍ നടന്ന പ്രവാചക നിന്ദയെ അപലപിച്ച് ഒമാന്‍. ഒമാന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
എല്ലാ മതചിഹ്നങ്ങളെയും അവഹേളിക്കുന്നതിന് ഒമാന്‍ എതിരാണ്. ഇത്തരം അഭിപ്രായങ്ങളും സംഭവങ്ങളും വിവിധ മതങ്ങളില്‍പ്പെട്ടവര്‍ക്കിടയില്‍ ജനരോഷം മാത്രമാണ് ഉണ്ടാക്കുക. 

അപമാനകരമായ പരാമര്‍ശം നടത്തിയ വക്താവിനെ സസ്‍പെന്റ് ചെയ്‍തതായി പുറത്തിറക്കിയ പ്രസ്താവനയെ ഒമാന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്‍ണുത, സഹവര്‍ത്തിത്വം, വിദ്വേഷത്തെ ചെറുക്കുക തുടങ്ങിയ സംസ്‌കാരങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച അല്‍ ഹാര്‍തി, എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ഒമാന്‍ ബഹുമാനിക്കുന്നുവെന്നും പറഞ്ഞു.

സംഭവത്തില്‍ നേരത്തെ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലിയും പ്രതികരണം നടത്തിയിരുന്നു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പത്‌നിക്കുമെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശം ലോകത്തുള്ള ഓരോ മുസ്ലിംകള്‍ക്കുമെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാന്‍ ലോക മുസ്ലിംകള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.