വിദേശ കമ്പനികളുടെ ഫോൺ ക്രെഡിറ്റ് കാർഡുകൾ വിദേശത്ത് നിന്ന് കൊണ്ടുവന്നതിനാണ് രണ്ട് പേരെ പിടികൂടിയത്.

മസ്കറ്റ്: അനധികൃത ഫോൺ ക്രെഡിറ്റ് കാർഡ് ഇടപാടിനെതിരെ റോയൽ ഒമാൻ പോലീസ് കർശന നടപടികൾ സ്വീകരിച്ചു. അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുള്ളത്.

വിദേശ കമ്പനികളുടെ ഫോൺ ക്രെഡിറ്റ് കാർഡുകൾ വിദേശത്ത് നിന്ന് കൊണ്ടുവന്നതിനാണ് രണ്ട് പേരെ പിടികൂടിയത്. ഏഷ്യൻ പൗരത്വമുള്ള ഇവരെ അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തെന്നാണ് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

അതേസമയം കഴിഞ്ഞ ദിവസം മസ്‌കറ്റ് ഗവർണറേറ്റിലെ മസ്കറ്റ് വിലായത്തിലേക്ക് ഹാഷിഷ് കടത്തിയതിന് രണ്ട് കള്ളക്കടത്തുകാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 120 കിലോയിലധികം ഹാഷിഷ് കടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു.

പിടിയിലായ രണ്ടുപേരും ഏഷ്യക്കാർ ആണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ "മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ കടത്തുകൾ പ്രതിരോധിക്കുന്ന ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗവും റോയൽ ഒമാൻ പൊലീസും കൂടി ചേർന്നാണ് 120 കിലോഗ്രാം ഹാഷിഷ് കടത്തിയതിന് മസ്‌കറ്റിലെ വിലായത്തിൽ നിന്ന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നാണ്" പ്രസ്താവനയിലുള്ളത്.
ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിന്നുവെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

Read Also - വിവാഹം കഴിക്കണമെങ്കിൽ ഈ പരിശോധനയും! നിയമാവലിയിൽ മാറ്റം വേണം, മയക്കുമരുന്ന് ഉപയോഗമില്ലെന്ന സർട്ടിഫിക്കറ്റും

ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി; അറിയിപ്പുമായി മന്ത്രാലയം

മസ്‌കറ്റ്: ഒമാനില്‍ ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുല്‍പ്പാദനം, സ്വാഭാവിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. നി​രോ​ധ​നം ലം​ഘി​ച്ചാൽ​ 5,000 റി​യാ​ൽ ​വ​രെ പി​ഴയോ മൂ​ന്നു മാ​സം ത​ട​വോ അ​ല്ലെ​ങ്കി​ൽ ഇവ ര​ണ്ടും ഒ​രു​മി​ച്ചോ ശിക്ഷയായി ലഭിക്കും. ചെ​മ്മീ​ൻ​ പി​ടി​ക്കാ​നു​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും മ​ത്സ്യ​ബ​ന്ധ​ന ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. നി​യ​മ​ന​ട​പ​ടി​ക​ളും പി​ഴ​ക​ളും ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം