പാകിസ്ഥാൻ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്
മസ്കറ്റ്: ഒമാനിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഗ്യാസ് സിലിണ്ടറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇതിനായി ക്രിസ്റ്റൽ രൂപത്തിലുള്ള മെത്ത് ലഹരി ഉരുക്കി ദ്രാവക രൂപത്തിലാക്കി. ശേഷം ഗ്യാസ് സിലിണ്ടറിൽ നിറച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.
റോയൽ ഒമാൻ പോലീസാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 25 കിലോയിലധികം വരുന്ന മെത്ത് ലഹരിയാണ് പിടിച്ചെടുത്തത്. പ്രതികൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.


